Monday, January 11, 2010

Film Review


A Fly In The Ashes ..


ഒരു നല്ല ജീവിതം സ്വപ്നം കണ്ടു സ്വന്തം നാടുപേക്ഷിച്ചു പട്ടണത്തിലെത്തി വേശ്യലയത്തിലകപ്പെട്ടു പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് Gabriela David സിനിമയാക്കിയിരിക്കുന്നത് .നാന്‍സി എന്നും പാറ്റോ എന്നും പെരുനല്കിയിരിക്കുന്നത് പോലെതന്നെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും വളരെയധികം സംവിധായകന്‍ വിജയിച്ചിരിക്കുന്നു . നാന്‍സിയുടെയും പാതോയുടെയും സ്വഭാവത്തിലുള്ള വ്യത്യാസവും ഓരോ സീനിലും നമുക്ക് മനസിലാക്കി തരുന്നു .ഏതു സാഹചര്യത്തോടും പൊരുത്തപെട്ടുപോകുന്ന ,എപ്പോഴും ചിരിച്ചു ജീവിതത്തെ നേരിടുന്ന നാന്‍സിയും ,സ്വന്തം ലക്ഷ്യ പ്രാപ്തിയിലെത്താനായി ശ്രമിക്കുകയും അതിനെതിര് നില്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന പാതോയും ജീവിച്ചിരിക്കുന്ന പല കഥാപാത്രങ്ങളുടെയും പ്രതീകങ്ങളായി തോന്നുന്ന വിധത്തിലായിരുന്നു ഓരോ സീനും .
ഭക്ഷണപ്രിയയാണ്‌ നാന്‍സി എന്ന് ആദ്യ പകുതിയില്‍ത്തന്നെ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട് .അതുകൊണ്ട് തന്നെ വേശ്യാലയതിലെതിയിട്ടും ഭക്ഷണത്തിനായി എന്തും ചെയ്യാന്‍ അവള്‍ തയ്യാറാകുന്നു .അതുപോലെ തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം ചിരിച്ചുകൊണ്ട് ചെയ്യുന്നു .എന്നാല്‍ അവള്‍ മാനസികമായി സന്തോഷം അനുഭവിക്കുന്നില്ല എന്നാ കാര്യവും നമുക്ക് ചിലയിടങ്ങളില്‍ മനസിലാകുന്നുണ്ട് .ഇതിനു നേരെ വിപരീതമായിട്ടാണ് പാതോയുടെ സ്വഭാവം .ജോലി വാഗ്ദാനം ചെയ്ത ബ്രോക്കറുടെ ചതിയില്‍പ്പെട്ടു വേശ്യാലയതിലെത്തുന്ന ഏതു പെണ്ണും ആദ്യം ചെയ്യുന്ന ദേഷ്യവും വാശിയും രക്ഷപെടാനുള്ള ശ്രമവുമൊക്കെ പാതോയും നടത്തുന്നതായി കാണാമായിരുന്നു എന്നാല്‍ ഈ ചിത്രത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാപാത്രം തീര്‍ച്ചയായും നാന്‍സിയാണ്.പഴയ സ്വതന്ത്ര ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമോ എന്നാ ചോദ്യം അവസാനം ഒരു ചത്ത ഈച്ച ചാരത്തില്‍ നിന്നും പറന്നുയരുന്ന സീന്‍ വരെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്എന്നാല്‍ ആ സീനിലൂടെ അവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നതാണ് മനസിലാകുന്നത് ......

No comments:

Post a Comment