
Castle of Purity..
വളരെ വലിയ ഒരാശയം ഏറ്റവും ലളിതമായി സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഒരു ചിത്രമാണ് കാസില്‍ ഓഫ് പുരിടി .പുറം ലോകത്തിന്റെ ദുഷിപ്പുകളില്‍ നിന്നും തന്റെ മൂന്നു മക്കളെയും ഭാര്യയെയും രക്ഷിക്കാനുള്ള ഒരു മനുഷ്യന്റെ ബദ്ധപ്പാട് ആണ് ചിത്രത്തിന്റെ സാരാംശം .വര്‍ഷങ്ങളായി അവരെ വീടിനകത്ത് പൂട്ടിയിട്ടിരിക്കുകയാണ് നായകന്‍ .അയാള്‍ വളരെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രമാണ് .ജീവനുതുല്യം ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ അവര്‍ക്ക് നല്ല ശീലങ്ങളും നല്ല പുസ്തകങ്ങളും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് .എന്നാല്‍ അയാള്‍ മറുവശത്ത് അവരുടെ സ്വാതന്ത്ര്യങ്ങളെ തടയിടുകയാണ് എന്നാ വാസ്തവം മനസിലാക്കുന്നില്ല അങ്ങനെ മനസിലാക്കതതുമൂലം യഥാര്‍ത്ഥത്തില്‍ അയാള്‍ പരാജയപ്പെടുകയാണ് .
കുട്ടികള്‍ക്ക് അച്ഛനെ വളരെയിഷ്ടമാണ് എന്നും ബഹുമാനമാനെന്നും പല സീനുകളിലൂടെയും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട് .എന്നാല്‍ പുറംലോകത്തെ കാണാനാതെയും ബന്ധങ്ങളുടെ ആഴം അറിയാതെയും വളരേണ്ടി വന്ന അവസ്ഥ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു .അച്ഛന്‍ ,ഭര്‍ത്താവു എന്നി നിലകളില്‍ അയാള്‍ ഓന്നത്യതിലെത്താന്‍ ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം പരാചയപ്പെടുന്നു എന്നുമാത്രമല്ല നായക കഥാപാത്രം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു കാര്യം പുറം ലോകത്തിന്റെ എല്ലാ സുഘഭോഗങ്ങളിലും അയാള്‍ തല്‍പരനാണ് എന്നതാണ് .തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയോട് അയല്കും സ്നേഹമാണ് എങ്കിലും മറ്റൊരു സ്ത്രീയുടെ ശരീരം തേടുന്നുണ്ട്,പുറത്തുനിന്നും രുചികരമായ ഭക്ഷണം വാങ്ങി കഴിക്കുന്ന സീനിലൂടെ അയാള്‍ വീട്ടിലെ ധാരിധ്ര്യത്തെ കുറിച്ചൊന്നും അധികം വ്യകുലനല്ല എന്ന് വ്യക്തമായി മനസിലാകുനുണ്ട് .പിന്നീട് കഥ മനസിലാക്കി തരുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ അയാള്‍ മാനസിക വിഭ്രാന്തിയുള്ള ഒരു മനുഷ്യനാണ് എന്നാണ് .പല സീനുകളിലും അത് പ്രകടമാണ് .ഇത് മനസിലാക്കി തുടങ്ങുന്നത് മുതല്‍ ആ വീട്ടില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന മൂത്ത പെണ്‍കുട്ടിയുടെ കഥയാണ് പിന്നീടുള്ള സിനിമ .അതില്‍ അവള്‍ വിജയിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു .
No comments:
Post a Comment