Tuesday, January 19, 2010


True Noon.

ഒരു സാധാരണ സിനിമയുടെ എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു ചിത്രമാണ് ഇത് .ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ നന്മയുടെ പ്രതീകങ്ങളായ കുറെ കഥാപാത്രങ്ങളെ അണിനിരത്തി തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .സ്നേഹത്തോടെ സന്തോഷത്തോടെ കഴിഞ്ഞ ഒരു പ്രദേശത്തില്‍ തിന്മയുടെ ഒരു വേലി കടന്നുവരുന്നതോടെ ആ ഗ്രാമത്തിലെ ജനങ്ങളെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം .

ആ വേലി അവരുടെ ജീവിതതങ്ങലെയാകെ തകിടം മറിക്കുമ്പോള്‍ കിര്‍കില്‍ എന്ന വൃദ്ധന്‍ നടത്തുന്ന സാഹസിക പ്രവൃത്തികളിലൂടെ സിനിമ മുന്നോട്ടു പോകുന്നത് .ഓരോ നിമിഷവും ആസ്വാദകനെ ആകാംക്ഷയുടെ പരുദീസയിലെത്തിക്കുന്നു .സ്വന്തം ജീവന്‍ വെടിഞ്ഞു താന്‍ മകളെ പോലെ സ്നേഹിക്കുന്ന നിലുഫരിന്റെ വിവാഹം നടത്തിക്കൊടുക്കുന്നു .

Wednesday, January 13, 2010

Filim Review



Fishing platform.


ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും അസാധാരണ ജീവിത ശൈലിയുടെയുമൊക്കെ ആവിഷ്കാരമായ ഒരു ചിത്രമായിരുന്നു ഇത് .മീന്പിടുതക്കാരുടെ തലവനായ വളരെപ്പരുക്കനായ ആരും വെറുക്കുന്ന ഒരു കഥാപാത്രമായി സ്ക്രീനിലെത്തുന്ന നായകന്‍ ,പിന്നീട് സ്നേഹസമ്പന്നനായ ഒരച്ഛന്റെ വേഷമണിയുമ്പോള്‍ ;വര്‍ഷങ്ങള്ക് മുന്‍പ് തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയ അച്ഛനെ തേടിയെത്തുന്ന മകന്‍ നായകനാകുന്നു .ഇത്തരം ആരും പ്രതീക്ഷിക്കാത്ത പല രംഗങ്ങളും ചേര്‍ത്ത് വളരെ നല്ല കഥ പറയുകയാണ് സംവിധായകന്‍ ചെയ്തത് .
ആരും ശല്യമാകാതിരിക്കാന്‍ കടല്തിരയെപ്പോലും കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ തിരുകുന്ന റബ്ബര്‍ കഷ്ണങ്ങള്‍ ഓരോന്നായി അച്ഛന്റെ പക്കല്‍നിന്നും മോഷ്ടിക്കുന്ന മകന് ഒന്നും അറിയണ്ട എന്നാ അച്ഛന്റെ രീതിയെ മാറ്റാന്‍ ശ്രമിക്കുന്നു .അതുപോലെ തന്നെ അവന്‍ മീന്പിടിതത്തിന്റെയും കടല്‍ ജീവിതത്തിന്റെയും രീതി വളരെപ്പെട്ടന്നു മനസിലാക്കുകയും ചെയ്യുന്നു .അച്ഛന്റെ സമീപത്തനെങ്കിലും പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന മകന്‍പിന്നീട് മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവനായി മാറുന്നു .
അവസാനം എല്ലാം ഉപേക്ഷിച്ചു തന്റെമകനോടൊപ്പം സ്വന്തം സ്ഥലത്തേയ്ക്ക് യാത്രയാകുമ്പോള്‍ അയാള്‍ തീര്‍ത്തും ഒരു പുതിയ മനുഷ്യനാകുന്നു .അത് വേഷ പകര്ച്ചയിലൂടെയും അര്‍ദ്ധവതക്കിയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് .അയാള്‍ തിരിച്ചുപോകുമ്പോള്‍ അയാളുടെ ക്രൂരതയുടെ ചിഹ്നമായി അയാള്കുണ്ടായിരുന്ന നീണ്ട താടിയും മീശയും ഉപേക്ഷിക്കുന്നു ..

Monday, January 11, 2010

Film Review


A Fly In The Ashes ..


ഒരു നല്ല ജീവിതം സ്വപ്നം കണ്ടു സ്വന്തം നാടുപേക്ഷിച്ചു പട്ടണത്തിലെത്തി വേശ്യലയത്തിലകപ്പെട്ടു പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് Gabriela David സിനിമയാക്കിയിരിക്കുന്നത് .നാന്‍സി എന്നും പാറ്റോ എന്നും പെരുനല്കിയിരിക്കുന്നത് പോലെതന്നെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും വളരെയധികം സംവിധായകന്‍ വിജയിച്ചിരിക്കുന്നു . നാന്‍സിയുടെയും പാതോയുടെയും സ്വഭാവത്തിലുള്ള വ്യത്യാസവും ഓരോ സീനിലും നമുക്ക് മനസിലാക്കി തരുന്നു .ഏതു സാഹചര്യത്തോടും പൊരുത്തപെട്ടുപോകുന്ന ,എപ്പോഴും ചിരിച്ചു ജീവിതത്തെ നേരിടുന്ന നാന്‍സിയും ,സ്വന്തം ലക്ഷ്യ പ്രാപ്തിയിലെത്താനായി ശ്രമിക്കുകയും അതിനെതിര് നില്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന പാതോയും ജീവിച്ചിരിക്കുന്ന പല കഥാപാത്രങ്ങളുടെയും പ്രതീകങ്ങളായി തോന്നുന്ന വിധത്തിലായിരുന്നു ഓരോ സീനും .
ഭക്ഷണപ്രിയയാണ്‌ നാന്‍സി എന്ന് ആദ്യ പകുതിയില്‍ത്തന്നെ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട് .അതുകൊണ്ട് തന്നെ വേശ്യാലയതിലെതിയിട്ടും ഭക്ഷണത്തിനായി എന്തും ചെയ്യാന്‍ അവള്‍ തയ്യാറാകുന്നു .അതുപോലെ തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം ചിരിച്ചുകൊണ്ട് ചെയ്യുന്നു .എന്നാല്‍ അവള്‍ മാനസികമായി സന്തോഷം അനുഭവിക്കുന്നില്ല എന്നാ കാര്യവും നമുക്ക് ചിലയിടങ്ങളില്‍ മനസിലാകുന്നുണ്ട് .ഇതിനു നേരെ വിപരീതമായിട്ടാണ് പാതോയുടെ സ്വഭാവം .ജോലി വാഗ്ദാനം ചെയ്ത ബ്രോക്കറുടെ ചതിയില്‍പ്പെട്ടു വേശ്യാലയതിലെത്തുന്ന ഏതു പെണ്ണും ആദ്യം ചെയ്യുന്ന ദേഷ്യവും വാശിയും രക്ഷപെടാനുള്ള ശ്രമവുമൊക്കെ പാതോയും നടത്തുന്നതായി കാണാമായിരുന്നു എന്നാല്‍ ഈ ചിത്രത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാപാത്രം തീര്‍ച്ചയായും നാന്‍സിയാണ്.പഴയ സ്വതന്ത്ര ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമോ എന്നാ ചോദ്യം അവസാനം ഒരു ചത്ത ഈച്ച ചാരത്തില്‍ നിന്നും പറന്നുയരുന്ന സീന്‍ വരെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്എന്നാല്‍ ആ സീനിലൂടെ അവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നതാണ് മനസിലാകുന്നത് ......

Sunday, January 10, 2010

Film review




Castle of Purity..


വളരെ വലിയ ഒരാശയം ഏറ്റവും ലളിതമായി സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഒരു ചിത്രമാണ്‌ കാസില്‍ ഓഫ് പുരിടി .പുറം ലോകത്തിന്റെ ദുഷിപ്പുകളില്‍ നിന്നും തന്റെ മൂന്നു മക്കളെയും ഭാര്യയെയും രക്ഷിക്കാനുള്ള ഒരു മനുഷ്യന്റെ ബദ്ധപ്പാട് ആണ് ചിത്രത്തിന്റെ സാരാംശം .വര്‍ഷങ്ങളായി അവരെ വീടിനകത്ത് പൂട്ടിയിട്ടിരിക്കുകയാണ്‌ നായകന്‍ .അയാള്‍ വളരെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രമാണ് .ജീവനുതുല്യം ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ അവര്‍ക്ക് നല്ല ശീലങ്ങളും നല്ല പുസ്തകങ്ങളും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് .എന്നാല്‍ അയാള്‍ മറുവശത്ത് അവരുടെ സ്വാതന്ത്ര്യങ്ങളെ തടയിടുകയാണ് എന്നാ വാസ്തവം മനസിലാക്കുന്നില്ല അങ്ങനെ മനസിലാക്കതതുമൂലം യഥാര്‍ത്ഥത്തില്‍ അയാള്‍ പരാജയപ്പെടുകയാണ് .
കുട്ടികള്‍ക്ക് അച്ഛനെ വളരെയിഷ്ടമാണ് എന്നും ബഹുമാനമാനെന്നും പല സീനുകളിലൂടെയും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട് .എന്നാല്‍ പുറംലോകത്തെ കാണാനാതെയും ബന്ധങ്ങളുടെ ആഴം അറിയാതെയും വളരേണ്ടി വന്ന അവസ്ഥ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു .അച്ഛന്‍ ,ഭര്‍ത്താവു എന്നി നിലകളില്‍ അയാള്‍ ഓന്നത്യതിലെത്താന്‍ ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം പരാചയപ്പെടുന്നു എന്നുമാത്രമല്ല നായക കഥാപാത്രം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു കാര്യം പുറം ലോകത്തിന്റെ എല്ലാ സുഘഭോഗങ്ങളിലും അയാള്‍ തല്‍പരനാണ്‌ എന്നതാണ് .തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയോട്‌ അയല്കും സ്നേഹമാണ് എങ്കിലും മറ്റൊരു സ്ത്രീയുടെ ശരീരം തേടുന്നുണ്ട്,പുറത്തുനിന്നും രുചികരമായ ഭക്ഷണം വാങ്ങി കഴിക്കുന്ന സീനിലൂടെ അയാള്‍ വീട്ടിലെ ധാരിധ്ര്യത്തെ കുറിച്ചൊന്നും അധികം വ്യകുലനല്ല എന്ന് വ്യക്തമായി മനസിലാകുനുണ്ട് .പിന്നീട് കഥ മനസിലാക്കി തരുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ അയാള്‍ മാനസിക വിഭ്രാന്തിയുള്ള ഒരു മനുഷ്യനാണ് എന്നാണ് .പല സീനുകളിലും അത് പ്രകടമാണ് .ഇത് മനസിലാക്കി തുടങ്ങുന്നത് മുതല്‍ ആ വീട്ടില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന മൂത്ത പെണ്‍കുട്ടിയുടെ കഥയാണ്‌ പിന്നീടുള്ള സിനിമ .അതില്‍ അവള്‍ വിജയിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു .