Sunday, August 22, 2010
Ithenthoru speedaaa......
kazhinja onam press clubile course join cheytha udane ayirunnu...aa onam innalathe pole thonnunnu appozhekkum exam kazhijnu adutha onavum ingethy...ithenthoru pokkaanu eee kaalam....inganepoyal engana manushyanu kurachu samayam vende?????alla pinne!!!!!!
keralam onathirakkil.....
Naale thiruvonam....keraleeyar palavidham onam gambeera agoshamakkukayaanu...kazhinja divasam vare onachandakalil sthree janangal queue nilkkukayaayirunnu,ippol nokkiyaalum athe queue kanaam purusha kesarikalude,pakshe sthalam vyathyasamundu biverages.randum sarakaar sthaapanangal..iru kuuttarum onam agoshikkunnu...................
Thursday, July 15, 2010
സ്പെയിന് പുതിയ രാജാക്കന്മാര് ......

കിരീടം പ്രതീക്ഷിച്ചെത്തിയ അര്ജെന്ടീനയ്ക്കും ബ്രസീലിനും ക്വാര്ട്ടരില് കാലിടറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ യുറോപ്പ്യന്‍ ശക്തികളുടെ ബലപരീക്ഷണമായിരുന്നു ലോകകപ്പ് ഫൈനല്‍ .ഹോളണ്ടും സ്പെയിനും ഫൈനലില്‍ മാറ്റുരച്ചപ്പോള്‍ വിജയം സ്പെയിനിനു ഒപ്പമായിരുന്നു .ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തപ്പോള്‍ കാര്‍ഡുകളുടെ ഒരു പ്രളയം തന്നെയായിരുന്നു ഫൈനല്‍ .അങ്ങനെ വിശപ്പിനു വേണ്ടി പെട്ടി തുറന്ന പോളും താരമായി .
Tuesday, July 6, 2010
സര്‍ഗാത്മകത സമയം നോക്കാതെ എത്തിയപ്പോള്‍ .

ഒട്ടും ബോറടിയില്ലാത്ത ഏതോ ക്ലാസില്‍ എന്റെ സുഹൃത്തിന്റെ മനസ്സില്‍ നൃത്തമാടിയ സര്‍ഗാത്മകത ,എന്റെ നോട്ട് പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍.....
ഇന്നലെ ഉച്ചക്ക് ഞാനൊരു വഴി കണ്ടു
ചീറി പായുന്ന ഉറുമ്പുകള്‍
ഒന്നിന് പുറകെ ഒന്നായി
ജീവന് തേടി ,അന്നം തേടി ഒത്തൊരുമിച് ഒരു വരി കണ്ടു
കണ്ടില്ല ഞാന്‍ അതിന് നൊമ്പരം
തേങ്ങുന്ന മനസിന്‍വിയര്‍പ്പും
അന്നം തേടി അലഞ്ഞൊരു കുന്നിന്
വഴി തേടി പോകുന്ന ഭ്രാന്തരെ നിങ്ങള്‍ ,
ചവിട്ടി അരയ്ക്കരുതൊരിക്കലും.........

Saturday, July 3, 2010
ആത്മാവിനെ സ്വാധീനിച്ച വ്യക്തിത്വം ...
മനസിനും അപ്പുറത്താണ് ആത്മാവെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ ,അതുകൊണ്ട് തന്നെ എന്റെ മനസിലാവുക എന്നത് അത്ര എളുപ്പം ഉള്ള പണിയല്ല. അപ്പൊ പിന്നെ ആത്മാവിന്റെ കാര്യം പറയണോ ???പക്ഷെ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുന്നു .എന്റെ ആത്മാവിനെ ഒരാള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു .
നമ്മളെല്ലാവരും പൊതുവില്‍ മനുഷ്യരെല്ലാവരും ആഗ്രഹിക്കുക ,മറ്റുള്ളവര്‍ നമ്മളെ അംഗീകരിക്കണം എന്നും ,ഒരു നല്ല വ്യക്തി എന്ന് നാലുപേര്‍ പറയണം എന്നും ആണല്ലോ ?.പക്ഷെ ഞാന്‍ ഈ പറഞ്ഞ മനുഷ്യന് അതൊന്നും ഒരു പ്രശ്നമേയല്ല ...തോന്നുന്ന കാര്യം പറയും ചെയ്യും അതാണ് സ്വഭാവം .ഇങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം .രാജാവ് ,എന്ന് വേണമെങ്കില്‍ പറയാം ...പേടിയാണ് ചുറ്റുമുള്ളവര്‍ക്ക് ,ബഹുമാനവും.ഇതിനു കാരണങ്ങള്‍ പലത് ഉണ്ട് .അറിവിന് മുന്നില്‍ ഭയക്കാത്ത ആളുകളുണ്ടോ? ഏതായാലും ആ വല്യ മനുഷ്യന് (രൂപം കൊണ്ടും )അയാള്‍..... എന്നെ സ്വാധീനിച്ചു .ദീര്‍ഘായുസ്സ് നേര്‍ന്നുകൊണ്ട് ..........ശിഷ്യത്വം മനസാവരിക്കുന്നു

Wednesday, June 30, 2010
വക്കാ വക്കാ ............

നേരം വെളുത്താല്‍ ചായക്കടകളിലും കവലകളിലും ഇന്ന് ചര്‍ച്ചാവിഷയം കഴിഞ്ഞ കളിയെ കുറിച്ചാണ്.കളി എല്ലാവരെയും മറ്റൊരു ലോകത്തേക്ക് എത്തിച്ചിരിക്കുന്നു .ഫുട്ബാള്‍ മണ്ഡലകാല ആരവം തുടങ്ങിക്കഴിഞ്ഞു .ബ്രസീലിന്റെയും അര്ജെന്ടിനയുടെയും ആരാധകര്‍ ഉറഞ്ഞു തുള്ളുന്നു .ഫുട്ബോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം പത്രം രാവിലെ തന്നെ വായിക്കുന്നവര്‍ .മൊബൈല്‍ റിംഗ് ടോണ്കളും ഡയലര്‍ ടോണ്കളും സക്കീര യുടെ സ്വര മാധുരി മാത്രമാശ്രയിക്കുന്നവര് .....ഇങ്ങനെ മാറിക്കഴിഞ്ഞു ലോകം ........
Tuesday, June 29, 2010
തിരിച്ചു വരവ്
ബ്ലോഗില്‍ എഴുതാന്‍ ഒന്നുമില്ലായിരുന്നു എന്നകള്ളം പറയാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല .അതിനു രണ്ടു കാരണങ്ങള്‍ ,ഒന്നാമത്തേത് ഇതെന്റെ സ്വന്തം ബ്ലോഗ് ,ഞാനെന്തിനു കള്ളം പറയണം??? മറ്റൊന്ന് അവസാന പരീക്ഷ ജയിക്കുന്നതിന്റെ മാനധണ്ടങ്ങളില് ഒന്ന് തുടര്‍ച്ചയായ ബ്ലോഗിങ് ആണെന്ന കാര്യം ഈ ആഴ്ച തിരിച്ചറിഞ്ഞു .അത് തന്നെയാണ് എന്റെ ഈ തിരിച്ചു വരവിന്റെ ലക്ഷ്യവും.ഇന്നുമുതല്‍ അങ്ങനൊരു ആഗ്രഹം എനിക്കുണ്ട് .പ്രസ് ക്ലബിലെ ഇന്റര്‍നെറ്റ് കുത്തകകള്‍ അതിനു അനുവദിക്കണമേ എന്ന പ്രാര്‍ഥനയോടെ ഇന്ന് നിര്‍ത്തുന്നു ...........l
Tuesday, January 19, 2010

True Noon.
ഒരു സാധാരണ സിനിമയുടെ എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു ചിത്രമാണ് ഇത് .ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ നന്മയുടെ പ്രതീകങ്ങളായ കുറെ കഥാപാത്രങ്ങളെ അണിനിരത്തി തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .സ്നേഹത്തോടെ സന്തോഷത്തോടെ കഴിഞ്ഞ ഒരു പ്രദേശത്തില്‍ തിന്മയുടെ ഒരു വേലി കടന്നുവരുന്നതോടെ ആ ഗ്രാമത്തിലെ ജനങ്ങളെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം .
ആ വേലി അവരുടെ ജീവിതതങ്ങലെയാകെ തകിടം മറിക്കുമ്പോള്‍ കിര്‍കില്‍ എന്ന വൃദ്ധന് നടത്തുന്ന സാഹസിക പ്രവൃത്തികളിലൂടെ സിനിമ മുന്നോട്ടു പോകുന്നത് .ഓരോ നിമിഷവും ആസ്വാദകനെ ആകാംക്ഷയുടെ പരുദീസയിലെത്തിക്കുന്നു .സ്വന്തം ജീവന് വെടിഞ്ഞു താന്‍ മകളെ പോലെ സ്നേഹിക്കുന്ന നിലുഫരിന്റെ വിവാഹം നടത്തിക്കൊടുക്കുന്നു .
Wednesday, January 13, 2010
Filim Review

Fishing platform.
ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും അസാധാരണ ജീവിത ശൈലിയുടെയുമൊക്കെ ആവിഷ്കാരമായ ഒരു ചിത്രമായിരുന്നു ഇത് .മീന്പിടുതക്കാരുടെ തലവനായ വളരെപ്പരുക്കനായ ആരും വെറുക്കുന്ന ഒരു കഥാപാത്രമായി സ്ക്രീനിലെത്തുന്ന നായകന് ,പിന്നീട് സ്നേഹസമ്പന്നനായ ഒരച്ഛന്റെ വേഷമണിയുമ്പോള്‍ ;വര്ഷങ്ങള്ക് മുന്‍പ് തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയ അച്ഛനെ തേടിയെത്തുന്ന മകന് നായകനാകുന്നു .ഇത്തരം ആരും പ്രതീക്ഷിക്കാത്ത പല രംഗങ്ങളും ചേര്‍ത്ത് വളരെ നല്ല കഥ പറയുകയാണ് സംവിധായകന് ചെയ്തത് .
ആരും ശല്യമാകാതിരിക്കാന്‍ കടല്തിരയെപ്പോലും കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ തിരുകുന്ന റബ്ബര്‍ കഷ്ണങ്ങള്‍ ഓരോന്നായി അച്ഛന്റെ പക്കല്‍നിന്നും മോഷ്ടിക്കുന്ന മകന് ഒന്നും അറിയണ്ട എന്നാ അച്ഛന്റെ രീതിയെ മാറ്റാന്‍ ശ്രമിക്കുന്നു .അതുപോലെ തന്നെ അവന് മീന്പിടിതത്തിന്റെയും കടല്‍ ജീവിതത്തിന്റെയും രീതി വളരെപ്പെട്ടന്നു മനസിലാക്കുകയും ചെയ്യുന്നു .അച്ഛന്റെ സമീപത്തനെങ്കിലും പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന മകന്പിന്നീട് മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവനായി മാറുന്നു .

അവസാനം എല്ലാം ഉപേക്ഷിച്ചു തന്റെമകനോടൊപ്പം സ്വന്തം സ്ഥലത്തേയ്ക്ക് യാത്രയാകുമ്പോള്‍ അയാള്‍ തീര്‍ത്തും ഒരു പുതിയ മനുഷ്യനാകുന്നു .അത് വേഷ പകര്ച്ചയിലൂടെയും അര്ദ്ധവതക്കിയാണ് സംവിധായകന് ചിത്രീകരിച്ചിരിക്കുന്നത് .അയാള്‍ തിരിച്ചുപോകുമ്പോള്‍ അയാളുടെ ക്രൂരതയുടെ ചിഹ്നമായി അയാള്കുണ്ടായിരുന്ന നീണ്ട താടിയും മീശയും ഉപേക്ഷിക്കുന്നു ..
Monday, January 11, 2010
Film Review

A Fly In The Ashes ..
ഒരു നല്ല ജീവിതം സ്വപ്നം കണ്ടു സ്വന്തം നാടുപേക്ഷിച്ചു പട്ടണത്തിലെത്തി വേശ്യലയത്തിലകപ്പെട്ടു പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് Gabriela David സിനിമയാക്കിയിരിക്കുന്നത് .നാന്‍സി എന്നും പാറ്റോ എന്നും പെരുനല്കിയിരിക്കുന്നത് പോലെതന്നെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും വളരെയധികം സംവിധായകന് വിജയിച്ചിരിക്കുന്നു . നാന്സിയുടെയും പാതോയുടെയും സ്വഭാവത്തിലുള്ള വ്യത്യാസവും ഓരോ സീനിലും നമുക്ക് മനസിലാക്കി തരുന്നു .ഏതു സാഹചര്യത്തോടും പൊരുത്തപെട്ടുപോകുന്ന ,എപ്പോഴും ചിരിച്ചു ജീവിതത്തെ നേരിടുന്ന നാന്‍സിയും ,സ്വന്തം ലക്ഷ്യ പ്രാപ്തിയിലെത്താനായി ശ്രമിക്കുകയും അതിനെതിര് നില്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന പാതോയും ജീവിച്ചിരിക്കുന്ന പല കഥാപാത്രങ്ങളുടെയും പ്രതീകങ്ങളായി തോന്നുന്ന വിധത്തിലായിരുന്നു ഓരോ സീനും .
ഭക്ഷണപ്രിയയാണ് നാന്‍സി എന്ന് ആദ്യ പകുതിയില്‍ത്തന്നെ സംവിധായകന് വ്യക്തമാക്കുന്നുണ്ട് .അതുകൊണ്ട് തന്നെ വേശ്യാലയതിലെതിയിട്ടും ഭക്ഷണത്തിനായി എന്തും ചെയ്യാന്‍ അവള് തയ്യാറാകുന്നു .അതുപോലെ തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം ചിരിച്ചുകൊണ്ട് ചെയ്യുന്നു .എന്നാല്‍ അവള് മാനസികമായി സന്തോഷം അനുഭവിക്കുന്നില്ല എന്നാ കാര്യവും നമുക്ക് ചിലയിടങ്ങളില്‍ മനസിലാകുന്നുണ്ട് .ഇതിനു നേരെ വിപരീതമായിട്ടാണ് പാതോയുടെ സ്വഭാവം .ജോലി വാഗ്ദാനം ചെയ്ത ബ്രോക്കറുടെ ചതിയില്‍പ്പെട്ടു വേശ്യാലയതിലെത്തുന്ന ഏതു പെണ്ണും ആദ്യം ചെയ്യുന്ന ദേഷ്യവും വാശിയും രക്ഷപെടാനുള്ള ശ്രമവുമൊക്കെ പാതോയും നടത്തുന്നതായി കാണാമായിരുന്നു എന്നാല്‍ ഈ ചിത്രത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാപാത്രം തീര്‍ച്ചയായും നാന്‍സിയാണ്.പഴയ സ്വതന്ത്ര ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമോ എന്നാ ചോദ്യം അവസാനം ഒരു ചത്ത ഈച്ച ചാരത്തില്‍ നിന്നും പറന്നുയരുന്ന സീന്‍ വരെ ഉയര്‍ന്നു നില്ക്കുന്നുണ്ട്എന്നാല് ആ സീനിലൂടെ അവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നതാണ് മനസിലാകുന്നത് ......

Sunday, January 10, 2010
Film review

Castle of Purity..
വളരെ വലിയ ഒരാശയം ഏറ്റവും ലളിതമായി സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഒരു ചിത്രമാണ് കാസില്‍ ഓഫ് പുരിടി .പുറം ലോകത്തിന്റെ ദുഷിപ്പുകളില്‍ നിന്നും തന്റെ മൂന്നു മക്കളെയും ഭാര്യയെയും രക്ഷിക്കാനുള്ള ഒരു മനുഷ്യന്റെ ബദ്ധപ്പാട് ആണ് ചിത്രത്തിന്റെ സാരാംശം .വര്‍ഷങ്ങളായി അവരെ വീടിനകത്ത് പൂട്ടിയിട്ടിരിക്കുകയാണ് നായകന് .അയാള്‍ വളരെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രമാണ് .ജീവനുതുല്യം ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ അവര്‍ക്ക് നല്ല ശീലങ്ങളും നല്ല പുസ്തകങ്ങളും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് .എന്നാല്‍ അയാള്‍ മറുവശത്ത് അവരുടെ സ്വാതന്ത്ര്യങ്ങളെ തടയിടുകയാണ് എന്നാ വാസ്തവം മനസിലാക്കുന്നില്ല അങ്ങനെ മനസിലാക്കതതുമൂലം യഥാര്‍ത്ഥത്തില്‍ അയാള്‍ പരാജയപ്പെടുകയാണ് .
കുട്ടികള്‍ക്ക് അച്ഛനെ വളരെയിഷ്ടമാണ് എന്നും ബഹുമാനമാനെന്നും പല സീനുകളിലൂടെയും സംവിധായകന് വ്യക്തമാക്കുന്നുണ്ട് .എന്നാല്‍ പുറംലോകത്തെ കാണാനാതെയും ബന്ധങ്ങളുടെ ആഴം അറിയാതെയും വളരേണ്ടി വന്ന അവസ്ഥ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു .അച്ഛന് ,ഭര്‍ത്താവു എന്നി നിലകളില്‍ അയാള്‍ ഓന്നത്യതിലെത്താന് ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം പരാചയപ്പെടുന്നു എന്നുമാത്രമല്ല നായക കഥാപാത്രം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു കാര്യം പുറം ലോകത്തിന്റെ എല്ലാ സുഘഭോഗങ്ങളിലും അയാള്‍ തല്പരനാണ് എന്നതാണ് .തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയോട് അയല്കും സ്നേഹമാണ് എങ്കിലും മറ്റൊരു സ്ത്രീയുടെ ശരീരം തേടുന്നുണ്ട്,പുറത്തുനിന്നും രുചികരമായ ഭക്ഷണം വാങ്ങി കഴിക്കുന്ന സീനിലൂടെ അയാള്‍ വീട്ടിലെ ധാരിധ്ര്യത്തെ കുറിച്ചൊന്നും അധികം വ്യകുലനല്ല എന്ന് വ്യക്തമായി മനസിലാകുനുണ്ട് .പിന്നീട് കഥ മനസിലാക്കി തരുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ അയാള്‍ മാനസിക വിഭ്രാന്തിയുള്ള ഒരു മനുഷ്യനാണ് എന്നാണ് .പല സീനുകളിലും അത് പ്രകടമാണ് .ഇത് മനസിലാക്കി തുടങ്ങുന്നത് മുതല്‍ ആ വീട്ടില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന മൂത്ത പെണ്‍കുട്ടിയുടെ കഥയാണ് പിന്നീടുള്ള സിനിമ .അതില്‍ അവള് വിജയിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു .
Subscribe to:
Posts (Atom)