മനസിനും അപ്പുറത്താണ് ആത്മാവെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ ,അതുകൊണ്ട് തന്നെ
എന്റെ മനസിലാവുക എന്നത് അത്ര
എളുപ്പം ഉള്ള
പണിയല്ല. അപ്പൊ പിന്നെ ആത്മാവിന്റെ കാര്യം പറയണോ ???പക്ഷെ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുന്നു .എന്റെ ആത്മാവിനെ ഒരാള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു .
നമ്മളെല്ലാവരും പൊതുവില്‍ മനുഷ്യരെല്ലാവരും ആഗ്രഹിക്കുക ,മറ്റുള്ളവര്‍
നമ്മളെ അംഗീകരിക്കണം എന്നും ,ഒരു നല്ല വ്യക്തി എന്ന് നാലുപേര്‍ പറയണം എന്നും ആണല്ലോ ?.പക്ഷെ ഞാന്‍ ഈ പറഞ്ഞ മനുഷ്യന് അതൊന്നും ഒരു പ്രശ്നമേയല്ല ...തോന്നുന്ന കാര്യം
പറയും ചെയ്യും അതാണ് സ്വഭാവം .ഇങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുകയും
ചെയ്യുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം .രാജാവ് ,എന്ന് വേണമെങ്കില്‍ പറയാം ...പേടിയാണ് ചുറ്റുമുള്ളവര്‍ക്ക് ,
ബഹുമാനവും.ഇതിനു കാരണങ്ങള്‍ പലത് ഉണ്ട് .അറിവിന് മുന്നില്‍ ഭയക്കാത്ത ആളുകളുണ്ടോ? ഏതായാലും ആ
വല്യ മനുഷ്യന് (രൂപം കൊണ്ടും )അയാള്‍..... എന്നെ സ്വാധീനിച്ചു .ദീര്‍ഘായുസ്സ് നേര്‍ന്നുകൊണ്ട് ..........ശിഷ്യത്വം മനസാവരിക്കുന്നു